ഐശ്വര്യത്തോടുകൂടി ജീവിക്കാനുള്ള വരുമാനം പുറമേനിന്ന് തന്നെ കിട്ടുന്ന തരത്തിലായി കഴിഞ്ഞാൽ അത് പണ്ഡിതന്മാരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണല്ലോ! അങ്ങനെയാകുമ്പോൾ സ്വതന്ത്രമായും സ്വൈര്യമായും പറയേണ്ടത് പറയുകയും ദീനി പ്രവർത്തനം നടത്തുകയും ചെയ്യാൻ അവർക്ക് കഴിയും. പലപ്പോഴും പറയാനോ പ്രവർത്തിക്കാനോ അറച്ചുനിൽക്കുന്ന പല കാര്യങ്ങളും സമൂഹത്തിന് കൊണ്ടു വരാൻ നമുക്കൊക്കെ കഴിയും.
അധിക വരുമാനം കിട്ടുന്നതിനുവേണ്ടി എന്തെങ്കിലും ഒരു ചെറിയ ബിസിനസ് ചെയ്യുന്ന, ചെയ്യാൻ താല്പര്യപ്പെടുന്ന പണ്ഡിതന്മാർ ധാരാളമുണ്ട്. എന്നാൽ അവർക്ക് അതിന് കഴിയുന്നില്ല. അതിനുള്ള സഹായമോ, സാഹചര്യമോ ലഭ്യമാകുന്നില്ല. മതപണ്ഡിതന്മാരിൽ മിക്കവർക്കും, അല്ലെങ്കിൽ എല്ലാവർക്കും എന്തെങ്കിലും വരുമാനം കിട്ടുന്ന തരത്തിലുള്ള ബിസിനസ് സംരംഭത്തിൽ ഭാഗവാക്കാവുകയോ, അല്ലെങ്കിൽ സ്വന്തമായി ഒന്ന് തുടങ്ങുകയോ ചെയ്യാനുള്ള സഹായങ്ങളും, സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കൽ മാത്രമാണ് ഈ പോർട്ടൽ കൊണ്ട് ഉദ്ദേശിക്കുന്നത്.
ചെയ്യേണ്ട, അല്ലെങ്കിൽ ചെയ്യരുതാത്ത, ബിസിനസുകളെ കുറിച്ചുള്ള ഉപദേശങ്ങൾ ലഭ്യമാക്കുകയോ, കൂട്ടായ നിർദ്ദേശങ്ങൾ നടപ്പിലാക്കുകയോ ചെയ്യാൻ സഹായകമാക്കൾ കൂടി ലക്ഷ്യമാണ്. നാം എന്താണ് ചെയ്യുന്നത് എന്നും ഏതൊക്കെ ബിസിനസുകളാണ് നടത്തപ്പെടുന്നത് എന്നും വ്യക്തമായി മനസ്സിലാക്കാനുള്ള സാഹചര്യം ഓരോ പണ്ഡിതനും ഉണ്ടായിരിക്കുന്നതാണ്.
ഇത് മറ്റേതേങ്കിലും ഏജൻസികൾ നടത്തുന്നതല്ല! നാം തന്നെയാണ്, നിർമ്മാതാക്കളും, പ്രവർത്തകരും, പ്രചാരകരുമമെല്ലാം. ഈ സംരംഭം വളരെ ലഘുവായി എളുപ്പത്തിൽ പ്രവർത്തിപ്പിക്കാവുന്ന ഒന്നാണ്. നമ്മുടേതായ amazon flipkart എന്നൊക്കെ വേണമെങ്കിൽ പറയാം. ചിലർക്ക് അവരുടെ വീടുകളിലോ അവർ ജോലി ചെയ്യുന്ന മദ്രസയിലോ , പള്ളിയിലോ എവിടെ വേണമെങ്കിലും സാധനങ്ങൾ സൂക്ഷിക്കാം, പ്രദർശിപ്പിക്കപ്പെടാൻ വേണ്ടി വളരെയധികം സാധനങ്ങൾ വേണ്ടതില്ല എന്നതാണ് ഇതിൻറെ ഒരു സവിശേഷത.
നമ്മുടെ കയ്യിൽ നമ്മൾ സൂക്ഷിച്ചിട്ടുള്ള സാധനത്തിന് ഓർഡർ വരുന്നു.
ഓർഡർ കൈപ്പറ്റി ഇടപാടുകാരിലേക്ക് എത്തിക്കേണ്ട വിഷമതകൾ ഒന്നും തന്നെ
നാം അനുഭവിക്കേണ്ടതില്ലതാനു.
പണം കൈപ്പറ്റാനും കേടുള്ളവ മാറ്റിക്കൊടുക്കാനും മറ്റും
ഓട്ടോമാറ്റിക് സംവിധാനങ്ങളുണ്ട്.
മൊബൈലിൽ രണ്ടോ മൂന്നോ ക്ലിക്കുകൾ ചെയ്താൽ മതിയാകും
അതെടുക്കാൻ വേണ്ടി ആൾ വരുകയും,
കൊണ്ടുപോയി ഇടപാടുകാരിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
അനുയോജ്യമായ ജോലി കണ്ടെത്താൻ കഴിയാത്തതു കൊണ്ടുള്ള സാമ്പത്തിക പ്രയാസം സർവ്വസാധാരണമാണല്ലോ!. എന്തെങ്കിലും ബിസിനസ് ചെയ്യാൻ താല്പര്യം ഇല്ലാതിരിക്കുകയോ അതുകൊണ്ട് നടക്കാൻ കഴിയാതിരിക്കുകയോ ചെയ്യുന്നവർ ധാരാളമാണ്. എല്ലാവർക്കും എല്ലാ ജോലികളും വഴങ്ങിക്കൊള്ളണമെന്നില്ല, ചില ജോലികളിലും താല്പര്യമില്ലാത്തവരും ഉണ്ടായേക്കും, ചിലജോലികളിലേർപ്പെട്ടതിന് ശേഷം മുന്നോട്ട് പോകാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞു പിൻമാറിയവരുമുണ്ടാകാം. അനുയോജ്യമായ ജോലികൾ കണ്ടെത്താൻ ഈ സംരംഭം നമ്മെ സഹായിക്കും